മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന സീ യു സൂൺ സിനിമയുടെ റീലീസ് തീരുമാനിച്ചു. ഒടടി റീലിസിനാണ് ചിത്രം ഒരുങ്ങുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.
ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നിർമാണം. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. പൂർണമായും ഐ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ആമസോൺ വഴി റിലീസ് ചെയ്യും.