ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറൂമൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായിരുന്ന ശരത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് വെയിൽ
ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിനെ ചൊല്ലിയുണ്ടായ വിവാദം മലയാള സിനിമാ മേഖലയിൽ ഏറെക്കാലം കത്തി നിന്നിരുന്നു. ഷെയ്‌നെ വിലക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഒടുവിൽ താരസംഘടന എഎംഎംഎ ഇടപെട്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.