ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ യുഎഇയിൽ എത്തി. ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ചെന്നൈയിലെ ഹോം ഗ്രൗണ്ടിൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്.
ധോണി, റെയ്‌ന, കേദാർ ജാദവ്, പീയുഷ് ചൗള തുടങ്ങിയ താരങ്ങളാണ് ഹോം ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങിയത്. ധോണിയുടെ തകർപ്പൻ സിക്‌സറുകൾ അടങ്ങിയ വീഡിയോയാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമാണ് ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം അറിയിച്ചത്