ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ എന്നാണ് റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചത്.
ദ സോയ ഫാക്ടർ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തിൽ ദുൽഖർ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ദുൽഖർ ശ്രദ്ധിക്കപ്പെട്ടിരുന്നു.