കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ ഇവയാണ്

കോഴിക്കോട് :ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവായി. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവായി. കൊടുവള്ളി മുൻസിപാലിറ്റി വാർഡ് 15 – ചുണ്ടുപ്പുറം വാർഡ് 25 – മോഡേൺ ബസാർ വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്‌ വാർഡ് 29 – കൊടുവള്ളി നോർത്ത് വാർഡ് 30 – കൊടുവള്ളി വെസ്റ്റ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകൾ ചോറോട് ഗ്രാമപഞ്ചായത്ത് വാർഡ് 4 – വള്ളിക്കാട് വാർഡ് 10 – ചോറോട് ഈസ്റ്റ്‌…

Read More

കൊല്ലത്ത് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാ​ഗപ്പള്ളിയിലെ ക്വാറൻ്റൈൻ സെൻ്ററിൽ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്നലെ രാത്രിയാണ് കരുനാ​ഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുല‍ർച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയ‍ർ സെൻ്ററിലെത്തിയത്.

Read More

നമുക്ക് ഉടനെ പുതിയൊരു ഫോട്ടോ എടുക്കണം; ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി സുരേഷ് റെയ്‌ന

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ എന്നാണ് റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചത്. ദ സോയ ഫാക്ടർ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തിൽ ദുൽഖർ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ദുൽഖർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More

അമ്പലവയൽ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ ഇവയാണ്

അമ്പലവയല്‍ പഞ്ചായത്തിലെ 8, 18 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ഒഴികെയുള്ള എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. നാലാം വാര്‍ഡ് (അത്തിക്കുനി) കണ്ടെയ്ന്‍മെന്റ് ആയി തുടരും.

Read More

തമിഴ്‌നാട്ടില്‍ 6972 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.27 ലക്ഷം പിന്നിട്ടു; 88 മരണം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 227688 ആയി. 24 മണിക്കൂറിനിടെ 6972 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി 88 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 3659 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 4707 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതുവരെ 166956 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57073 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം 581 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ…

Read More

വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട യു എ ഇ മലയാളി 61 പേര്‍ക്ക് നാടണയാന്‍ തുണയായി

അബുദബി: കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മലയാളി, കൊവിഡ് കാലത്ത് 61 പേര്‍ക്ക് നാടണയാന്‍ തുണയായി. സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന ടി എന്‍ കൃഷ്ണകുമാറാണ് നാട്ടിലേക്ക് പോകാനുള്ള 61 പേരുടെ പൂര്‍ണ്ണ ചിലവും വഹിച്ചത്. ആള്‍ കേരള കോളേജസ് അലുംനി ഫെഡറേഷന്‍ കഴിഞ്ഞ 25ന് ഒരുക്കിയ ദുബൈ- കൊച്ചി ചാര്‍ട്ടര്‍ വിമാനത്തിലെ 55 പേര്‍ക്ക് കൃഷ്ണകുമാറായിരുന്നു ടിക്കറ്റ് നല്‍കിയത്. 199 പേരാണ് ഈ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോയത്. അപകടം നടക്കുമ്പോള്‍…

Read More

പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ എവിടെയും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച്…

Read More

ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം കിട്ടിയ ശേഷം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി…

Read More

വയനാട്ടിൽ നിന്ന്‌മെഡിക്കൽ കോളേജിൽ പോയവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണം; കളക്ടർ

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയവരും അവിടെ രോഗികള്‍ക്ക് കൂട്ടിരുന്നവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പി.എച്ച്.സികളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ള വൃദ്ധരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വിവരം നല്‍കണം.

Read More

തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്. ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍…

Read More