പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ എവിടെയും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച് ജനങ്ങള്‍ പൊലീസിനും ആരോഗ്യ വകുപ്പിനും വിവരം നല്‍കണമെന്നും ജനപ്രതിനിധികള്‍ ഇതിന് മുന്‍കയ്യെടുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.