തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം
തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.