കൊല്ലം: ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലെ ക്വാറൻ്റൈൻ സെൻ്ററിൽ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് കരുനാഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുലർച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയർ സെൻ്ററിലെത്തിയത്.