കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. കള്ളക്കടത്ത് കേസുമായി തന്റെ പേരും കേട്ടു തുടങ്ങിയതോടെ ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പോലീസുകാരാണ് ജയഘോഷിനെ തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാകുകയായിരുന്നു

വീടിന് ചേര്‍ന്നുള്ള പറമ്പിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജയഘോഷ് പറയുന്നുണ്ടായിരുന്നു