ആലപ്പുഴയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിനെ തൂങ്ങിമരിച്ച നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.