സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസ്സായിരുന്നു. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചു. 27നാണ് ഇദ്ദേഹം മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയുടെ ഫലമാണ് ഇന്ന് വന്നത്.
ഇദ്ദേഹത്തിന് പ്രമേഹം അടക്കമുള്ള അസുഖങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.