ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സംപൗളോ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ർന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് ത​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഇ​താ​ണ് ജീ​വി​തം. ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ക ത​ന്നെ ചെ​യ്യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ 65 കാ​ര​നാ​യ ബോ​ൾ​സോ​നാ​രോ രോ​ഗ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​ണ്. കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ ആ​വ​ർ​ത്തി​ച്ച് ക​ളി​യാ​ക്കു​ക​യും ഇ​തൊ​രു ചെ​റി​യ പ​നി മാ​ത്ര​മാ​ണ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു…

Read More

കൊവിഡ് വ്യാപനം: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരം വീണ്ടും അടച്ചു

മെല്‍ബണ്‍:ഒരിടവേളക്ക് ശേഷം കൊറോണവൈറസ് വ്യാപനത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനാല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ആറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ അര കോടി വരുന്ന ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രവിശ്യയില്‍ പുതിയ 191 കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ പ്രവിശ്യ ഭരണാധികാരി ഡാനിയേല്‍ ആന്‍ഡ്രൂസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. വിക്ടോറിയയുടെ തലസ്ഥാനമാണ് മെല്‍ബണ്‍. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വിക്ടോറിയയുടെ അയല്‍ പ്രവിശ്യകളായ ന്യൂ…

Read More

24 മണിക്കൂറിനിടെ 49 മരണം; സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,392 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,17,108 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു. ഇന്ന് 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,017 ആയി. ഇന്ന് 5,205 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 154,839 ആയി ഉയര്‍ന്നു. 60,252 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2268 പേരുടെ…

Read More

സര്‍ക്കാറുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു,വിവാദത്തിനിടയാക്കിയ സ്ത്രീക്ക് ഐടി വകുപ്പുമായി ഒരു ബന്ധവുമില്ല ;വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പുകമറയുയർത്തി സർക്കാരിനെ തളർത്തിക്കളയാം എന്നുകരുതിയാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓൺലൈൻ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അർഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയർന്നുവന്നു എന്നല്ല. പക്ഷെ…

Read More

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ സ്വദേശി (23), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ കുറ്റിക്കാട് സ്വദേശി (41), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ്…

Read More

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ രോഗമുക്തി നേടി. ജൂലൈ 3ന് കുവൈത്തില്‍ നിന്ന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്ന് കണ്ണൂരിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 28കാരന്‍, ജൂണ്‍ 20 ന് ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ  കേണിച്ചിറ സ്വദേശിയായ 42കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ…

Read More

മിസ്റ്റർ കൂളിന് വേറിട്ടൊരു പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ആസ്‌ത്രേലിയ

ബർത്ത് ഡേ ബോയ് എം.എസ് ധോനിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ മുൻ ഇന്ത്യൻ നായകന് വേറിട്ടൊരു ബർത്ത് ഡേ സമ്മാനമാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഒരുക്കിയത്. അസ്ത്രേലിയൻ മണ്ണിൽ ധോനി പറത്തി വിട്ട മനോഹരങ്ങളായ സിക്സറുകളുടെ ശേഖരമാണ് ധോനിക്കായി ഓസീസ് സമ്മാനിച്ചത്. ക്രിക്കറ്റ് ആസ്ത്രേലിയയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച ഹിറ്റർമാരിൽ ഒരാൾ എന്ന തലക്കെട്ടോടെയായിരുന്നു എം.എസ്.ഡിക്കുള്ള ആശംസ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ്…

Read More

പുൽവാമ ആക്രമണ കേസ്: ഏഴാമത്തെ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

പുൽവാമയിലെ കകപോറ സ്വദേശിയായ ബിലാൽ അഹമ്മദ് കുച്ചെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ഏജൻസി അദ്ദേഹത്തെ ജമ്മുവിലെ എൻ‌ഐ‌എ കോടതിയിൽ ഹാജരാക്കി. കസ്റ്റഡി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ റിമാൻഡ് ലഭിച്ചു.

Read More

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ് ഇന്ന്. സഖാവ് ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു കുറിപ്പിന്റെ പൂര്‍ണരൂപം സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്….

Read More

സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് 68 പേർക്ക് ;കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

സംസ്ഥാനത്ത് കടുത്ത ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം 272 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ…

Read More