മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ സ്വദേശി (23), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ കുറ്റിക്കാട് സ്വദേശി (41), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27), പൊന്നാനിയിലെ പോലിസ് ഓഫിസര്‍ (36), പൊന്നാനി നഗരസഭാ ജീവനക്കാരന്‍ ഈഴുവതുരുത്തി സ്വദേശി (25), പൊന്നാനിയിലെ കൊറോണ കെയര്‍ വളണ്ടിയര്‍ പള്ളപ്പുറം സ്വദേശി (21), മത്സ്യ വില്‍പ്പനക്കാരനായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി (38), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാന്‍ കടപ്പുറം സ്വദേശിനി (85), വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുറ്റിപ്പുറം സ്വദേശിനി (34)എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.