കൊവിഡ് വ്യാപനം: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരം വീണ്ടും അടച്ചു

മെല്‍ബണ്‍:ഒരിടവേളക്ക് ശേഷം കൊറോണവൈറസ് വ്യാപനത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനാല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ആറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ അര കോടി വരുന്ന ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രവിശ്യയില്‍ പുതിയ 191 കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ പ്രവിശ്യ ഭരണാധികാരി ഡാനിയേല്‍ ആന്‍ഡ്രൂസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. വിക്ടോറിയയുടെ തലസ്ഥാനമാണ് മെല്‍ബണ്‍.

കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വിക്ടോറിയയുടെ അയല്‍ പ്രവിശ്യകളായ ന്യൂ സൗത്ത് വെയ്ല്‍സ്, സൗത്ത് ആസ്‌ത്രേലിയ എന്നിവയുമായുള്ള അതിര്‍ത്തികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടക്കും