റഷ്യയുടെ യുക്രൈൻ യുദ്ധം: ഇന്ത്യൻ നിലപാട് ദൃഢതയില്ലാത്തതെന്ന് ജോ ബൈഡൻ

 

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് ദൃഢതയില്ലാത്തതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉപരോധങ്ങളടക്കം ഏർപ്പെടുത്തി റഷ്യക്കെതിരെ ഒന്നിച്ച് നിന്നതിന് നാറ്റോ, യൂറോപ്യൻ യൂണിയൻ, ഏഷ്യയിലെ പ്രധാന പങ്കാളികൾ തുടങ്ങിയവരെ ബൈഡൻ അഭിനന്ദിച്ചു

വാഷിംഗ്ടണിൽ ബിസിനസ് തലവൻമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബൈഡൻ. നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു. ക്വാഡ് അംഗ രാജ്യങ്ങളിൽ ഇന്ത്യ ഇളകി നിൽക്കുകയാണ്. എന്നാൽ ജപ്പാൻ വളരെ ശക്തമാണ്

പുടിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഓസ്‌ട്രേലിയയും അങ്ങനെ തന്നെ. നാറ്റോയെ വിഭജിക്കാനാണ് പുടിൻ ശ്രമിച്ചത്. എന്നാൽ ചരിത്രത്തിൽ ഇല്ലാത്ത പോലെ നാറ്റോ ഐക്യപ്പെട്ടു നിന്നുവെന്നും ബൈഡൻ പറഞ്ഞു.