കിളിമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസ്സായിരുന്നു. മണികണ്ഠന്റെ ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ