പ്രതിഷേധം ശക്തം: കോഴിക്കോട് കെ റെയിൽ സർവേ നടപടികൾ നിർത്തിവെച്ചു

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സർവേ മാറ്റിവെച്ച് അധികൃതർ. കോഴിക്കോട് ഇന്ന് നടത്താനിരുന്ന സർവേ മാറ്റിവെച്ചു. സർവേ നടത്തുന്ന ഭൂമിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.

കോഴിക്കോട് ജില്ലയിൽ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. എൽ ഡി എഫിലെ കക്ഷികൾ ഒഴികെ എല്ലാവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. സമരം ശക്തമാക്കുമെനന്നും ഉദ്യോഗസ്ഥരെ തടയുമെന്നും സമര സമിതി പ്രഖ്യാപിച്ചിരുന്നു

എന്നാൽ സമരം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സർവേ നടപടികൾ വേണ്ടെന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. ഒരു ദിവസം പോലും സർവേ നടപടികൾ നിർത്തില്ലെന്ന് കെ റെയിൽ എംഡി ഇന്നലെ പറഞ്ഞിരുന്നു.