കെ റെയിൽ കടന്നുപോകുന്ന വില്ലേജുകളിൽ യുഡിഎഫിന്റെ പ്രതിഷേധ ജനസദസ്സുകൾക്ക് ഇന്ന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേം മൂന്ന് മണിക്ക് ചെങ്ങന്നൂർ മുളക്കുഴിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും
കെ റെയിൽ വിരുദ്ധ സമരം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാടപ്പള്ളിയിൽ പ്രതിപക്ഷ നേതാക്കൾ എത്തി സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പ്രതിഷേധത്തെ ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമർത്താനാണ് ഉദ്ദേശ്യമെങ്കിൽ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് സതീശൻ പറഞ്ഞു. ബംഗാളിലെ നന്ദിഗ്രാമിന്റെ തനിയാവർത്തനമാണ് ഇതെന്നും സതീശൻ പറഞ്ഞു
മാടപ്പള്ളിയിൽ കെ റെയിൽ അതിരടയാള കല്ലുകൾ ഡിസിസി പ്രസിഡന്റും കൂട്ടരും പിഴുതെറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് സ്ഥാപിച്ച സർവേ കല്ലുകൾ യുഡിഎഫ് കൺവീനർ എം എം ഹസനും സംഘവും ചേർന്ന് പിഴുതെറിഞ്ഞു.