കെ റെയിൽ പദ്ധതി ജനവിരുദ്ധം; എതിർക്കുമെന്ന് വി ഡി സതീശൻ

 

കെ റെയിൽ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് സിൽവർ ലൈൻ പദ്ധതി ജനവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു

കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുല്ലപ്പെരിയാർ മരം മുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. മുല്ലപ്പെരിയാറിൽ ജനതാത്പര്യങ്ങൾക്ക് എതിരാണ് മുഖ്യമന്ത്രി നിന്നതെന്നും വി ഡി സതീശൻ പറഞ്ഞു

യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് സിൽവർ ലൈനെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനമെത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സർക്കാരിനെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അധികാരമുണ്ടെങ്കിൽ ഇതിനകത്ത് നടപ്പായാനെയെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.