അമിതമായി ഓറഞ്ച് കഴിക്കുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ

  മധുരമുള്ള പുളി സമ്മാനിക്കുന്ന ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നതും ശരി. എന്നുവച്ച് ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 47 ഗ്രാം കാലറിയും 87 ഗ്രാം വെള്ളവും 0.9 ഗ്രാം പ്രോട്ടീനും 11.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 9.4 ഗ്രാം പഞ്ചസാരയും 2.4 ഗ്രാം ഫൈബറും വൈറ്റമിന്‍ സിയുടെ 76 ശതമാനം പ്രതിദിന മൂല്യവും…

Read More

അട്ടപ്പാടിയിൽ കനത്തമഴ; പിക്കപ്പ്‌വാൻ ഒഴുക്കിൽപ്പെട്ടു: രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

അട്ടപ്പാടി ചുരത്തിൽ കനത്തമഴയെ തുടർന്ന് പിക്കപ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകിപ്പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറിൽപ്പിടിച്ചാണ് രക്ഷപ്പെട്ടത്. ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്….

Read More

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

ചൊവ്വാഴ്ച ബിഹാറിലെ ലഖിസരായി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച ആറ് പേരിൽ അഞ്ച് പേരും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ഹൽസി പോലീസ് സ്റ്റേഷൻ കീഴിലുള്ള പിപ്ര ഗ്രാമത്തിന് സമീപം സിക്കന്ദ്ര-ഷെയ്ഖ്പുര ദേശീയ പാത-333 ലാണ് അപകടമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പട്‌നയിൽ നിന്ന് ജാമുയിയിലേക്ക് മടങ്ങുകയായിരുന്ന ഇവർ ഒരു ബന്ധുവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു. പെട്ടെന്ന് അവരുടെ വാഹനം കാലിയായ എൽപിജി…

Read More

കൊവിഡ് ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പനികൾക്കും അനുമതി നല്‍കി ഫൈസര്‍

ജനീവ: തങ്ങൾ വികസിപ്പിച്ച കൊവിഡ്- 19 ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പനികള്‍ക്കും അനുമതി നല്‍കി യു എസ് മരുന്ന് നിര്‍മാണ കമ്പനി ഫൈസര്‍. ഇതിലൂടെ ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്കും ഈ ഗുളിക കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഫൈസര്‍ വികസിപ്പിച്ച പാക്‌സ്ലോവിഡ് എന്ന ഗുളികയാണ് മറ്റ് മരുന്ന് ഉത്പാദകര്‍ക്കും നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന 95 ദരിദ്ര- വികസ്വര രാജ്യങ്ങളിലേക്ക് ഈ ഗുളികകള്‍ വിതരണം ചെയ്യും. ഈ ഗുളികക്കുള്ള റോയല്‍റ്റിയും മരുന്ന്…

Read More

50 കോടി ക്ലബിൽ ഇടം പിടിച്ച് ദുൽഖർ സൽമാന്‍റെ ‘കുറുപ്പ്’

50 കോടി ക്ലബിൽ ഇടം പിടിച്ച്  ദുൽഖർ സൽമാന്‍ നായകനായി എത്തിയ കുറുപ്പ്. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും ചിത്രത്തിന് വന്‍ തിരക്കാണ്. ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് ലൂസിഫറിന്‍റെ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കിയിരുന്നു.  ദുൽഖർ തന്നെ ഈ സന്തോഷം ഔദ്യോഗികമായി പുറത്ത് വിട്ടു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവേശനാനുമതി ഉള്ളപ്പോഴാണ് കുറുപ്പ്…

Read More

പുന: സംഘടന: ഉമ്മന്‍ചാണ്ടിക്ക് പിറകെ ചെന്നിത്തലയും ഡല്‍ഹിക്ക്‌

  തിരുവനന്തപുരം: കെപിസിസി പുനസംഘടന സംബന്ധിച്ച അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് പിറകെ രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക്. ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം തന്നെ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിക്കാന്‍ ഡല്‍ഹിക്ക് പോകുമെന്നാണ് സൂചന. നേതൃത്വം ഏകപക്ഷീയമായി പുനസംഘടന നടത്തുകയാണെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്. പുനസംഘടനയില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചുവെന്ന കാര്യം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍…

Read More

കാസർകോട് നിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്ത് എത്തിയിട്ട് ആർക്ക് എന്താണ് കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എൽ ഡി എഫ് പൊടി തട്ടിയെടുക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു കൊള്ളാവുന്ന ഭരണമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. രണ്ടാമത് അധികാരം കിട്ടിയപ്പോൾ സർക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാൻ പ്ലസ് വൺ…

Read More

കെ റെയിൽ പദ്ധതി ജനവിരുദ്ധം; എതിർക്കുമെന്ന് വി ഡി സതീശൻ

  കെ റെയിൽ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് സിൽവർ ലൈൻ പദ്ധതി ജനവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുല്ലപ്പെരിയാർ മരം മുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം…

Read More

അയ്യായിരത്തിലേറെ പേറെടുത്ത വയറ്റാട്ടി സ്വന്തം പ്രസവത്തിൽ മരിച്ചു

ഹിംഗോളി: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജ്യോതി ഗാവ്‌ലി എന്ന മുപ്പത്തെട്ടുകാരിയായ ലേബർ റൂം നഴ്‌സ് (labour room nurse) ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ എടുത്തിട്ടുള്ളത് അയ്യായിരത്തിൽ പരം പ്രസവങ്ങളാണ്. അയ്യായിരത്തിലധികം കുഞ്ഞുങ്ങളെ ആദ്യമായി കയ്യിലെടുത്ത് അവരുടെ അമ്മമാരെ ഏല്പിച്ച് ചാരിതാർഥ്യമടഞ്ഞിട്ടുള്ള അതേ വയറ്റാട്ടി(midwife), കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകളെത്തുടർന്ന്(complications from delivery) മരണമടഞ്ഞു. നവംബർ രണ്ടാം തീയതിയാണ് ജ്യോതി, താൻ ജോലി ചെയ്തിരുന്ന ഹിംഗോളി സിവിൽ ആശുപത്രിയിൽ വെച്ച് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം…

Read More

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.72

  വയനാട് ജില്ലയില്‍ ഇന്ന് (16.11.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 273 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129535 ആയി. 126415 പേര്‍ രോഗമുക്തരായി. നിലവില്‍ 2448 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2307 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More