കാസർകോട് നിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്ത് എത്തിയിട്ട് ആർക്ക് എന്താണ് കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി

 

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എൽ ഡി എഫ് പൊടി തട്ടിയെടുക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു

കൊള്ളാവുന്ന ഭരണമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. രണ്ടാമത് അധികാരം കിട്ടിയപ്പോൾ സർക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാൻ പ്ലസ് വൺ പ്രവേശനകാര്യം നോക്കിയാൽ മതി. സർക്കാരിനെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരമുണ്ടെങ്കിൽ ഇതിനകം നടപ്പാകുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.