കെ എം ഷാജി സംസ്ഥാനം വിട്ടത് വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന പേടിയിൽ അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഷാജി സംസ്ഥാനം വിട്ടത്. ലീഗിന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു
പാർലമെന്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള പദ്ധതിഖൽക്ക് രൂപം നൽകും. കയ്യിൽ അധികാരമുള്ളതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വെച്ച് അന്വേഷണം നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു