സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. എന്നാല്‍ ശിവശങ്കറിനെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ട്. ഏത് സാഹചര്യത്തിലൂടെയാണെങ്കിലും സ്വര്‍ണക്കള്ളക്കടത്തിന് സൗകര്യം കിട്ടിയത് ഉന്നത ബന്ധങ്ങളിലൂടെയാണ് കൊവിഡ് കേസുകള്‍ കൂടി വരുന്ന സമയമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നേണ്ട സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ ദുര്‍ബലമായി പോകുകയാണ്.
സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകണം. മുഖ്യമന്ത്രി രാജിവെക്കണം. അന്വേഷണം നേരിടണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു