ധ്രുവ സര്‍ജയും ഭാര്യയും ആശുപത്രിയില്‍! റിസല്‍ട്ട് പോസിറ്റീവ്! മേഘ്‌ന സുരക്ഷിതയല്ലേയെന്ന് ആരാധകര്‍!

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത് അടുത്തിടെയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39കാരനായ ചിരു വിടവാങ്ങിയത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജിനെ ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്. രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുമൊക്കെയായി സന്തോഷനിമിഷങ്ങളിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ ധ്രുവ സര്‍ജ പങ്കെടുത്തിരുന്നില്ല. താനും ഭാര്യയും ആശുപത്രിയിലാണെന്നും കൊവിഡ് 19 റിസല്‍ട്ട് പോസിറ്റീവാണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്രുവ സര്‍ജ

ധ്രുവ സര്‍ജയുടെ ട്വീറ്റ്

തനിക്കും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നും പറഞ്ഞായിരുന്നു ധ്രുവ സര്‍ജ എത്തിയത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയിരുന്നു. തങ്ങള്‍ ഇരുവരും സുരക്ഷിതരാണെന്നും ആശുപത്രിയിലാണെന്നും ധ്രുവ പറയുന്നു. എല്ലാം ഭേദമായി വൈകാതെ തന്നെ തങ്ങള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആശുപത്രിയില്‍

ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ധ്രുവ സര്‍ജ പറയുന്നു. അടുത്തിടെയായിരുന്നു ധ്രുവ സര്‍ജ ആശുപത്രിയിലാണെന്നുള്ള വിവരങ്ങള്‍ എത്തിയത്. ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായി അനിയന് വിഷാദം ബാധിച്ചിരിക്കുകയാണെന്നും അതിനാലാണ് ചികിത്സ തേടിയതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നുമുള്ള വിവരങ്ങളുമായിരുന്നു പുറത്തുവന്നത്. ഇതിന് ശേഷമായാണ് ധ്രുവ്യ്ക്കും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തിയെന്നുള്ള വിവരങ്ങളെത്തിയത്.

മേഘ്‌നയുടെ അവസ്ഥ

മേഘ്‌ന രാജിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. നാല് മാസം ഗര്‍ഭിണിയാണ് താരം. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു പ്രിയതമനെ നഷ്ടമായത്. 10 വര്‍ഷത്തെ പരിചയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ചിരുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന മേഘ്‌നയുടെ ഫോട്ടോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം കുറിച്ചത്.

അസാന്നിധ്യം

ചിരുവിനായി നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ ധ്രുവ സര്‍ജ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ധ്രുവ വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ചേട്ടനെക്കുറിച്ച് വാചാലനാവുമെന്നുമായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ഇനിയങ്ങോട്ട് താന്‍ സന്തോഷവതിയായിരിക്കുമെന്നും ചിരിച്ച മുഖത്തോടെ കാണാമെന്നും മേഘ്‌ന പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയും മേഘ്‌ന പോസ്റ്റ് ചെയ്തിരുന്നു.

ആരാധകരുടെ ആശങ്ക

ധ്രുവ സര്‍ജയും ഭാര്യയും രോഗവിമുക്തരായി തിരിച്ച് വരട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ട്വിറ്റീന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിരഞ്ജീവി സര്‍ജയുടെ അവസാനത്തെ ചിത്രത്തിന് ശബ്ദം നല്‍കാനായി ധ്രുവ എത്തുമെന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വിവരങ്ങളെത്തിയത്. ഇതോടെ ആരാധകരും ആശങ്കയിലാണ്.