ബസുകള്‍ അണുവിമുക്തമാക്കി; ഈരാട്ടുപേറ്റ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

ഈരാറ്റുപേട്ട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചു. എല്ലാ ബസുകളും അണുവിമുക്തമാക്കിയതിന് പിന്നാലെയാണ് സര്‍വീസ് പുനരാരംഭിച്ചത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡിപ്പോയിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി

കൊവിഡ് സ്ഥിരീകരിച്ച പാലാ മുന്‍സിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഡിപ്പോയിലെ ജീവനക്കാരും ഉള്‍പ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്നാണ് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയതും സര്‍വീസ് പുനരാരംഭിച്ചതും.