സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് ; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു.ഡിപ്പോ അണുവിമുക്തമാക്കിയ ശേഷമാണ് തുറക്കുക.

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നുവന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു.

ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *