ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്;തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പത്തനംതിട്ട: ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. തീപിടിത്തത്തില്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ബസില്‍ നിന്ന് ഡ്രൈവര്‍ ചാടി രക്ഷപെട്ടതിനാല്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലെന്നാണ് സൂചന.പത്തനംതിട്ട ചാലക്കയത്തിനു സമീപത്തു വച്ചാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ശബരിമല പാതയില്‍ ഗതാഗത തടസമുണ്ട്.

Leave a Reply

Your email address will not be published.