ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ലോഞ്ചിംഗ് ടീസർ പുറത്തിറങ്ങി
ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ലോഞ്ചിംഗ് ടീസർ പുറത്തിറങ്ങി. നടി രമ്യ നമ്പീശന്‍റെ ആഖ്യാനത്തിലുള്ള ടീസര്‍ പൂര്‍ണമായും ആനിമേഷനിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ‘ഫിലിപ്‍സ് ആൻഡ് മങ്കിപെൻ’, ‘ജോ ആൻഡ് ദ് ബോയ്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ഫാന്‍റസി-ത്രില്ലര്‍ ശ്രേണിയിലാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വരുന്നത്. ആര്‍ രാമാനന്ദ്…