പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടിസ്വീകരിച്ചത്.

പുതിയ ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ച് ഉത്തരവിറങ്ങി.പ്രിൻസിപ്പൽ സെക്രട്ടറിയായി മിർ മുഹമ്മദ് ഐഎഎസിനെയും നിയമിച്ചു.