കെ എസ് ആര്‍ ടി സി ഈരാറ്റുപേട്ട ഡിപ്പോ അടച്ചിട്ടു. കൊവിഡ് സ്ഥിരീകരിച്ച പാലാ മുന്‍സിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ പട്ടികയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു
ഡിപ്പോയിലെ 18 ജീവനക്കാരാണ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയത്. അതേസമയം ദീര്‍ഘദൂര ബസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തും.