ഒമാനിൽ ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ കോവിഡ് വൈറസ് ബാധയെ അതിജീവിച്ചു.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലി വിലായത്തിലാണ് സംഭവം. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പൗരരാണ് ഈ കുഞ്ഞുങ്ങൾ.