എറണാകുളത്ത് പിഞ്ചുകുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ടുകുളം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നാകെ 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഏഴ് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 37 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് 1169 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.