സംസ്ഥാനത്ത് ഇന്ന് 528 സമ്പർക്ക രോഗികൾ; ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി

സംസ്ഥാനത്ത് ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി. ഇതിൽ 18 എണ്ണം ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 528 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ 151 കേസുകളിൽ 137 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. തീരദേശ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്.

കൊല്ലത്ത് 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സാ കേന്ദ്രം തുറുന്നു. പത്തനംതിട്ടയിൽ 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 1010 റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 76 പേർക്ക് രോഗം കണ്ടെത്തി.

ആലപ്പുഴയിൽ 30 പേർക്ക് സമ്പർക്കത്തിലൂടെ ലോഗം ബാധിച്ചു. ചേർത്തല താലൂക്ക്, കായംകുളം മുൻസിപ്പാലിറ്റിയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളും കണ്ടെയിൻമെന്റ് സോണാണ്. കോട്ടയം ജില്ലയിൽ 34 പേർക്കാണ് സമ്പർക്ക രോഗബാധ. ചങ്ങനാശ്ശേരി മാർക്കറ്റ് മേഖലയിലാണ് സമ്പർക്കം കൂടുതൽ

എറണാകുളത്ത് 63 പേർക്കാണ് സമ്പർക്ക രോഗബാധ. ഉറവിടം അറിയാത്ത 9 കേസുകളുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്തും ആലുവയിലുമാണ് കൂടുതൽ രോഗികൾ. തൃശ്ശൂരിൽ ഒരാൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ കമ്‌ടെത്തിയത്.

പാലക്കാട് 36 പേർക്കാണ് സമ്പർക്ക രോഗബാധ. പട്ടാമ്പിയിൽ ഒരാളിൽ നിന്ന് നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രദേശത്ത് ഒരാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മലപ്പുറത്ത് 23 പേർക്കാണ് സമ്പർക്ക രോഗബാധ. ഉറവിടമറിയാത്ത ആറ് പേരുണ്ട്.

വയനാട് 19 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തൊണ്ടർനാട് സ്വദേശികളാണ് ഇവർ. ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. കോഴിക്കോട് 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. കണ്ണൂരിൽ 29 പേർക്കാണ് സമ്പർക്ക രോഗബാധ