സ്‌കൂളുകള്‍ എല്ലാം 8 ആഴ്ചത്തേക്ക് വെര്‍ച്യുല്‍ ആകണം: ഹാരിസ് കൗണ്ടി ജഡ്ജ് ലിനാ ഹിഡാല്‍ഗോ

ടെക്‌സസ്: ഒക്ടോബര്‍ വരെയുള്ള എല്ലാ വ്യക്തിഗത പാഠ്യ പദ്ധതികളും നിര്‍ത്തി വെര്‍ച്യുല്‍ പഠനത്തിലേക്ക് മാറണം എന്ന് ജഡ്ജി ഹിഡാല്‍ഗോ സ്‌കൂള്‍ ജില്ലകളോട് അഭ്യര്‍ത്ഥിച്ചു ഇന്ന്, നമ്മുടെ കമ്മ്യൂണിറ്റി വളരെ കടുത്തതും അനിയന്ത്രിതവുമായ കോവിഡ് -19 ന്റെ മഹാ വ്യാപനത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രയും വേഗം സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനു നമ്മുടെ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ട് അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയണം. ഹിഡാല്‍ഗോ പറഞ്ഞു. ഹ്യുസ്റ്റണ്‍ സിറ്റിയില്‍ മാത്രം ഇന്നലെ കോവിഡ്-19 ന്റെ 884…

Read More

വയനാട്ടിലെ കുട്ടികൾക്കായി ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഓണ്‍ലൈന്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു

രാഹുല്‍ ഗാന്ധി എം.പിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ ജീവിത നിലവാരം ഉയരുകയുള്ളൂവെന്നും ആയതിനാല്‍ അടിസ്ഥാന വിദ്യഭ്യാസം എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ടെന്നും അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പൊതുസമൂഹം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ പിന്തുണയും എം.പി ഉറപ്പ്…

Read More

തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍…

Read More

കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; രണ്ടാഴ്ച അടച്ചിടും

മസ്‌ക്കറ്റ്: ഒമാനില്‍ കൊറോണ രോഗ വ്യാപനത്തിന് കുറവില്ല. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. രണ്ടാഴ്ച രാജ്യം അടച്ചിടാനാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആഭ്യന്തര മന്ത്രി ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കൊറോണ വൈറസ് വ്യാപനം തടുന്നതിന് വേണ്ട വിവിധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി….

Read More

കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 88,500 കുട്ടികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 സെന്ററുകളിൽ ഒരു സെന്ററിലാണ് ജാഗ്രതാക്കുറവ് ചൂണ്ടിക്കാണിച്ചത്. ഇന്ന് രോഗബാധയുണ്ടായിരുന്നവർ പരീക്ഷ എഴുതിയത് അവിടെയല്ല. അവർ മറ്റ് സെന്ററുകളിലാണ് പരീക്ഷ എഴുതിയത്. കരമന സെന്ററിൽ പരീക്ഷയെഴുതിയ കുട്ടി പ്രത്യേക മുറിയിലാണ് ഇരുന്നത്. മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടില്ല തൈക്കാട് പരീക്ഷയെഴുതിയ കുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളെ നിരീക്ഷണത്തിലാക്കും. കോട്ടൺഹില്ലിൽ പരീക്ഷയെഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ…

Read More

കേരളത്തില്‍ ജൂലൈ 31 ന് ബലിപെരുന്നാൾ

കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 528 സമ്പർക്ക രോഗികൾ; ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി

സംസ്ഥാനത്ത് ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി. ഇതിൽ 18 എണ്ണം ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 528 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ 151 കേസുകളിൽ 137 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. തീരദേശ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. കൊല്ലത്ത് 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സാ കേന്ദ്രം തുറുന്നു. പത്തനംതിട്ടയിൽ 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 1010 റാപിഡ് ആന്റിജൻ ടെസ്റ്റ്…

Read More

ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി; ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം പുരോഗമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 197 സി എഫ് എൽ ടി സികളിലായി 20,406 കിടക്കൾ ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 23നകം 743 സിഎഫ്എൽടിസികൾ കൂടി തയ്യാറാകും. ഇതോടെ കിടക്കകളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതൽ…

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ പേഴ്‌സണൽ സ്റ്റാഫിന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം പല തവണ സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന. അജാനൂർ പഞ്ചായത്ത് സ്വദേശിയായ പിഎ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

Read More

വയനാട്ടിൽ 17 പുതിയ രോഗികള്‍; ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

കൽപ്പറ്റ:ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 17 പേര്‍ക്ക് ജില്ലയില്‍ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ് നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ജില്ലയില്‍ ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി. 178 പേര്‍…

Read More