സ്‌കൂളുകള്‍ എല്ലാം 8 ആഴ്ചത്തേക്ക് വെര്‍ച്യുല്‍ ആകണം: ഹാരിസ് കൗണ്ടി ജഡ്ജ് ലിനാ ഹിഡാല്‍ഗോ

ടെക്‌സസ്: ഒക്ടോബര്‍ വരെയുള്ള എല്ലാ വ്യക്തിഗത പാഠ്യ പദ്ധതികളും നിര്‍ത്തി വെര്‍ച്യുല്‍ പഠനത്തിലേക്ക് മാറണം എന്ന് ജഡ്ജി ഹിഡാല്‍ഗോ സ്‌കൂള്‍ ജില്ലകളോട് അഭ്യര്‍ത്ഥിച്ചു

ഇന്ന്, നമ്മുടെ കമ്മ്യൂണിറ്റി വളരെ കടുത്തതും അനിയന്ത്രിതവുമായ കോവിഡ് -19 ന്റെ മഹാ വ്യാപനത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രയും വേഗം സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനു നമ്മുടെ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ട് അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയണം. ഹിഡാല്‍ഗോ പറഞ്ഞു.

ഹ്യുസ്റ്റണ്‍ സിറ്റിയില്‍ മാത്രം ഇന്നലെ കോവിഡ്-19 ന്റെ 884 പുതിയ കേസുകളുണ്ടെന്ന് മേയര്‍ ടര്‍ണര്‍ ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ കേസുകളുടെ എണ്ണം 36,985 ആയി. ഇന്നലെ ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണം 329 ആയി ഉയര്‍ന്നു. ഇന്നലെ നടന്ന ഏഴ് മരണങ്ങളില്‍ ഒരാള്‍ ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പ് ക്യാപ്റ്റന്‍ ലെറോയ് ലൂസിയോ ആണെന്ന് ഹ്യൂസ്റ്റണ്‍ പ്രൊഫഷണല്‍ ഫയര്‍ഫൈറ്റേഴ്സ് അസോസി%B