കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,46,33,037 ആയി ഉയർന്നു. ഏഷ്യ വൻകരയിൽ മാത്രം 33 ലക്ഷം പേരും ആഫ്രിക്കയിൽ ഏഴ് ലക്ഷം പേരും അമേരിക്കയിൽ 38 ലക്ഷം പേരും രോഗികളായെന്നാണ് കണക്ക്. 6,08,539 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ 38,96,855 പേർ രോഗബാധിതരായി. ബ്രസീസിൽ 20,99,896 പേരും കൊവിഡ് ബാധിതരായി. യുഎസിൽ ഇന്നലെ മാത്രം 63,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രസീസിൽ ഇരുപത്തിനാലായിരത്തിലേറെ പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ 392 പേർ ഇന്നലെ മരിച്ചപ്പോൾ ബ്രസീലിൽ 716 പേർ മരിച്ചു. മെക്‌സിക്കോയിൽ 578 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്