അസമില്‍ പ്രളയം; ലക്ഷങ്ങളെ ബാധിച്ചു: കാശിരംഗ മുങ്ങി

ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കടുത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.

നിലവില്‍ സംസ്ഥാനത്തെ 36 ലക്ഷത്തിലേറെ പേരെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി കണക്കാക്കുന്നത്.റോഡുകള്‍ക്കും വീടുകള്‍ക്കും പുറമെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.

ഇതുവരെയായി അരലക്ഷത്തിലേറെ പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായാണ് വിവരം. പല ജീവികളും കൊല്ലപ്പെടുകയും ഒലിച്ചു പോവുകയോ ചെയ്തിട്ടുണ്ട്. കാശിരംഗ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ഞായറാഴ്ച രാത്രിയോടെ ബ്രഹ്മപുത്ര നദിയിലെ ജലം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നൽകി