ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,51,902 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു
അമേരിക്കയിൽ 42 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,47,588 പേർ മരിച്ചു. ബ്രസീസിൽ 24.42 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87,618 പേർ മരിച്ചു. ഇന്ത്യയിൽ 14.35 ലക്ഷത്തിനാണ് രോഗബാധ. 32,771 പേർ മരിച്ചു. റഷ്യയിൽ എട്ട് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 13,334 പേർ മരിച്ചു
ദക്ഷിണാഫ്രിക്കയിൽ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. മെക്‌സിക്കോയിൽ 3.95 ലക്ഷം പേർക്കും പെറുവിൽ 3.75 ലക്ഷം പേർക്കും ചിലിയിൽ 3.47 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു