ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്‌റ എയർ ബേസിൽ നിന്നും ഇവ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെയാണ് ഫ്രാൻസിൽ നിന്നും അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
36 റഫാൽ വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്. 1990ൽ സുഖോയ് വിമാനങ്ങൾ വാങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിദേശ ജെറ്റുകളാണിത്. വിമാനങ്ങൾക്കൊപ്പം എൻജിനീയറിംഗ് ക്രൂ അംഗങ്ങളുമുണ്ട്.
17ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അംബാലയിലെ വ്യോമത്താവളത്തിലേക്കാകും ഇവ എത്തിക്കുക.