സിക്കിമിൽ കൊവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കിഴക്കൻ സിക്കിം താമസക്കാരനായ 74കാരനാാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിക്കുകയും ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നു
കൊവിഡ് വ്യാപനം രൂക്ഷമായി ബാധിക്കാത്ത അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ഇതുവരെ കൊവിഡ് മരണവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. നിലവിൽ 357 പേർക്കാണ് സിക്കിമിൽ രോഗം ബാധിച്ചിട്ടുള്ളത്