സുൽത്താൻ ബത്തേരി മിലിറ്റ് ഹാർഡ് വെയർ ഉടമ ചുമാർ അന്തരിച്ചു
സുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷൻ മിലിറ്റ് ഹാർഡ് വെയർ ഉടമ മിലിറ്റ് ചുമാർ (79) അന്തരിച്ചു. ഭാര്യ തങ്കമണി. മക്കൾ ജോസഫ്, ജോൺ, തോമസ്. മരുമക്കൾ സ്മിത, നിഷ, ഷിൽജ.
സുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷൻ മിലിറ്റ് ഹാർഡ് വെയർ ഉടമ മിലിറ്റ് ചുമാർ (79) അന്തരിച്ചു. ഭാര്യ തങ്കമണി. മക്കൾ ജോസഫ്, ജോൺ, തോമസ്. മരുമക്കൾ സ്മിത, നിഷ, ഷിൽജ.
സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ. 2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു. പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു. തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…
മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി മിനിറ്റില്‍ പത്ത് ലക്ഷം ക്യൂബിക് അടി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. 60 സെന്‍ട്രല്‍ എ സി ഘടിപ്പിച്ചു. ഇതിലൂടെ 100 ശതമാനം ശുദ്ധമായ വായു ലഭിക്കും. നമിറ പള്ളിയിലെ മേല്‍ക്കൂര പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആയിരം ശൗചാലയങ്ങള്‍ നവീകരിച്ചു. 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ ആഡംബര…
സുൽത്താൻ ബത്തേരി:ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരിക്കടുത്ത പുത്തൻകുന്ന് കോടതി പടിയിലെ വാടകവീട്ടിൽ പതിനഞ്ച് വർഷമായി താമസിക്കുന്ന കാസർകോട് ബേക്കൽ പാലക്കുന്ന് കുന്നൂച്ചി വീട്ടിൽ ഗംഗാധരൻ (67 ) ആണ് മരിച്ചത് ഇന്ന് ഉച്ചയോടെ വീടിനകത്ത് മരിച്ച നിലയിൽ അയൽവാസികളാണ് കണ്ടത്. പുത്തൻ കുന്നിൽ മോട്ടോർ മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു. സുൽത്താൻബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .
തമിഴ്‌നാട്ടിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 6986 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3494 ആയി ഉയർന്നു 2,13,723 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിതരായത്. 1,56,526 പേർ രോഗമുക്തി നേടി. 53,703 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജീവനക്കാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. തുടർന്നാണ് ബാങ്കിൽ റാൻഡം പരിശോധന നടത്തിയത്. അടുത്തുള്ള…
മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 369 റൺസിനെതിരെ ബാറ്റേന്തിയ വെസ്റ്റ് ഇൻഡീസ് 197 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ഇംഗ്ലണ്ട് 172 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. 46 റൺസെടുത്ത നായകൻ ജേസൺ ഹോൾഡറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. കാംപൽ 32 റൺസും ഡൗറിച്ച് 37 റൺസും ഹോപ് 17 റൺസുമെടുത്തു. ആറ് പേർ രണ്ടക്കം…
സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സ്ഥിരീകരിച്ച 927 കേസുകളിൽ 733 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 175 കേസുകളിൽ 164 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 107 കേസിൽ 105 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം…
സുൽത്താൻ ബത്തേരി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേർക്ക് കൊവിഡ് 19 സ്ഥിരികരിച്ച ബത്തേരി ടൗണിലെ മലബാർ ട്രേഡിഗ് കമ്പനിയിലെ ജീവനക്കാരിൽ അഞ്ച് പേർക്കും ജീവനക്കാരിൽ ഒരാളുടെ ഭാര്യക്കും, ഒരു ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ഇന്ന് ഏഴ്‌പേർക്കുകൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബത്തേരി ടൗണിൽ മാത്രം കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരികരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള 67 പേരെ ഇന്ന് ആന്റിജൻ…
സുൽത്താൻ ബത്തേരി: നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി…