മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്
സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി മിനിറ്റില്‍ പത്ത് ലക്ഷം ക്യൂബിക് അടി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. 60 സെന്‍ട്രല്‍ എ സി ഘടിപ്പിച്ചു. ഇതിലൂടെ 100 ശതമാനം ശുദ്ധമായ വായു ലഭിക്കും.
നമിറ പള്ളിയിലെ മേല്‍ക്കൂര പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആയിരം ശൗചാലയങ്ങള്‍ നവീകരിച്ചു. 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ ആഡംബര കാര്‍പറ്റും വിരിച്ചു.