സുൽത്താൻ ബത്തേരി: നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി വരെ ഇടപാട് നടത്തിയവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ റ്റി എൽ സാബു അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥാപനവും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ അണു നശീകരണവും നടത്തി. നിലവിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ, താലൂക്ക് ആശുപത്രിക്ക് പുറമെ കൊവിഡ് 19 പരിശോധനയ്ക്കായി ജില്ലാ മൊബൈൽ പരിശോധനമെഡിക്കൽ ടീം ബത്തേരിയിൽ എത്തുമെന്നും ചെയർമാൻ അറിയിച്ചു.
The Best Online Portal in Malayalam