സുൽത്താൻബത്തേരി: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നൂറോളം ആളുകൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും.
സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വെച്ചാണ് ടെസ്റ്റ് നടക്കുന്നത്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘം സർവ്വജന എത്തി .
മലബാർ ട്രേഡിങ് കമ്പനി വഴി സമ്പർക്കത്തിൽ ഏർപ്പെട്ട വർക്കും, ആംബുലൻസ് ഡ്രൈവറുടെ സംബർക പട്ടികയിൽ ഉള്ളവർക്കുമാണ് ടെസ്റ്റ് നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ ആംബുലൻസ് ഡ്രൈവർ അടക്കം 18 പേർ ക്ക് കൊവിഡ് സ്ഥിതികരിച്ചിരുന്നു.