തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മക്കക്ക് സമീപമാണ് തായിഫ്.
റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തില്‍ മുങ്ങിയ കാറുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാര്‍ യാത്രക്കാര്‍ കുടുങ്ങിപ്പോയ 30 സംഭവങ്ങളാണ് സിവില്‍ ഡിഫന്‍സിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തായിഫിലെ പ്രധാന റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. അല്‍ മുന്തസ ജില്ലയില്‍ വെള്ളപ്പൊക്കം കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാനായില്ല.