സ്‌കൂളുകൾ ഉടൻ തുറക്കില്ല, തീയറ്ററുകളും അടഞ്ഞുകിടക്കും; രാജ്യം മൂന്നാംഘട്ട അൺലോക്കിലേക്ക്

രാജ്യം അടുത്ത മാസത്തോടെ അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെങ്കിലും സ്‌കൂളുകളും മെട്രോയും തുറക്കില്ലെന്ന് റിപ്പോർട്ട്. ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സിനിമാ തീയറ്ററുകളും ജിംനേഷ്യങ്ങളും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യതയേറെയും.

അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം പരിഗണിച്ചാണ് ഇളവുകൾ നൽകുക. സ്‌കുളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന തുടരുകയാണ്.

സ്‌കൂളുകൾ തുറന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായംകൂടി പരിഗണിക്കുമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഉടൻ സ്‌കൂളുകൾ തുറക്കുന്നതിനോട് ഭൂരിപക്ഷം രക്ഷിതാക്കൾക്കും താത്പര്യമില്ല