കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ സ്‌കൂളുകൾ ഇന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. എങ്കിലും ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്‌കൂളുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്
യുപിയും പഞ്ചാബും ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഒരു സെഷനിൽ 20 കുട്ടികൾ മാത്രമാകും പങ്കെടുക്കുക. കൂടാതെ ഓഡിറ്റോറിയങ്ങൾ തുറക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്‌കൂളുകൾ, സിനിമാ തീയറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. അൺലോക്ക് 5ന്റെ ഭാഗമായാണ് നടപടി.