മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരത്തിന് അർഹരായി രണ്ട് വയനാട്ടുകാർ

മാനന്തവാടി അഗ്നി രക്ഷാ നിലയം   സീനിയർ ഫയർ ഓഫീസർ  സെബാസ്റ്റ്യൻ ജോസഫ് ,  കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  കെ.സുരേഷ് എന്നിവരാണ് ഈ വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്.  പയ്യംമ്പള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ് . സുഗന്ധഗിരി സ്വദേശിയാണ് കെ. സുരേഷ്  . ഇരുവരും ഒട്ടേറെ അതി സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും , രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് നിരവധി  ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ…

Read More

ജീവനക്കാരിക്ക് കോവിഡ് : അമ്പലവയൽ ആർ.എ. ആർ. എസ്. അഡ്മനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു

സെയിൽസ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക്  കൊവിഡ്  19  സ്ഥിരീകരിച്ചതിനാൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക  കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്  അടച്ചു .മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചത്.മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. ഇന്നു ഉച്ചയോടെയാണ് ഓഫീസ് അടച്ചത്. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്  

Read More

സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്; രോഗവ്യാപനം രൂക്ഷമാകുന്നു

സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് സ്ഥിരീകരിച്ചത് 3,10,140 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93,837 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 2,15,149 പേർ രോഗമുക്തി നേടി. 1067 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.   രോഗവ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിലയാണ് സംസ്ഥാനത്തുള്ളത്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ നമ്മൾ കൂട്ടി. ടെസ്റ്റർ പെർ മില്യൺ 1,07,820 ആണ്. രാജ്യത്ത് 86,792 ആണ് അതേസമയം മരണനിരക്ക്…

Read More

ശബരിമല തുലാമാസ പൂജ: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി

ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടേക്കുള്ള ജീവനക്കാരെ നിയോഗിച്ചു. തീർഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജ്ജമാക്കിയിട്ടുണ്ട്   നാളെയാണ് നട തുറക്കുന്നത്. ദർശനം സുഗമമായി നടക്കും. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനത്തിനെത്താം. 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ…

Read More

കെ.അജീഷ് വയനാട് എ.ഡി.എം ആയി ചുമതലയേറ്റു

കൽപ്പറ്റ:അഡീഷണല്‍ ഡിസിട്രിക് മജിസ്‌ട്രേറ്റ് (എ.ഡി.എം) ആയി കെ.അജീഷ് ചുമതലയേറ്റു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം.

Read More

ജോസ് കെ മാണി പോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി; എൽ ഡി എഫിന് കരുത്ത് പകരും

ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യുഡിഎഫ് വലിയ തകർച്ചയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി. അത് മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്.   ജോസ് കെ മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തു. മതനിരപേക്ഷത സംരക്ഷിക്കുന്ന എൽ ഡി എഫിനൊപ്പം സഹകരിക്കാൻ തയ്യാറാകുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എൽ ഡി എഫിന് കരുത്ത് പകരുകയും ചെയ്യും കെ എം മാണിയോട് ഏറ്റവും കൂടുതൽ അനീതി…

Read More

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടപടികള്‍ ശക്തമാക്കും ; വയനാട് ജില്ലാ കളക്ടർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1109 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.. നിയമവിരുദ്ധമായ കൂട്ടംചേരല്‍ (38), മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യഅകലം പാലിക്കാ തെയുമുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം (510), തെറ്റായ രീതിയിലുളള മാസ്‌ക്ധാരണം (551), പൊതു നിരത്തുകളില്‍ തുപ്പല്‍(7), സെക്ഷന്‍ 144 ന്റെ ലംഘനം (3) തുടങ്ങിയ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 7 ഹോട്ട്സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 15), തൃശൂർ ജില്ലയിലെ ആളൂർ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂർക്കനാട് (സബ് വാർഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.   17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ഇതും ജയിച്ചില്ലേൽ പഞ്ചാബിനൊരു തിരിച്ചുവരവുണ്ടാകില്ല; ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ടോസ് നേടിയ ആർ സി ബി നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർ വിജയങ്ങളുടെ കരുത്തിലാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ഒരു വിജയമെങ്കിലും പ്രതീക്ഷിച്ചാണ് പഞ്ചാബ് മത്സരത്തിനൊരുങ്ങുന്നത് ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് പഞ്ചാബിനുള്ളത്. ആറ് മത്സരങ്ങളും തോറ്റു. പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലാണ് അവർ. ഇന്ന് ജയിച്ചില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകൽ പഞ്ചാബ് ഉറപ്പിക്കും. ക്രിസ് ഗെയിൽ…

Read More

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്;119 പേര്‍ രോഗമുക്തി നേടി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More