ജോസ് കെ മാണി പോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി; എൽ ഡി എഫിന് കരുത്ത് പകരും

ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യുഡിഎഫ് വലിയ തകർച്ചയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി. അത് മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്.

 

ജോസ് കെ മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തു. മതനിരപേക്ഷത സംരക്ഷിക്കുന്ന എൽ ഡി എഫിനൊപ്പം സഹകരിക്കാൻ തയ്യാറാകുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എൽ ഡി എഫിന് കരുത്ത് പകരുകയും ചെയ്യും

കെ എം മാണിയോട് ഏറ്റവും കൂടുതൽ അനീതി കാണിച്ചത് യുഡിഎഫ് ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സീറ്റ് വിഭജനം ഇപ്പോൾ ചർച്ചാ വിഷയമല്ല. ഇപ്പോൾ ഉപാധികളില്ലാതെ സഹകരിക്കാനാണ് തീരുമാനം. മറ്റ് കാര്യങ്ങൾ ഇടതു മുന്നണി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.