യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേക്ക് ചേരാനുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 38 വർഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരളാ കോൺഗ്രസ് ഇടതുപക്ഷമാണ് ശരിയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ എൽ ഡി എഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കോട്ടയത്ത് ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇടതു മുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ജോസ് കെ മാണി അറിയിച്ചത്. ഇതിന്റെ ഭാഗമായി രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെച്ചു.